ആരോഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ചേർന്നിരിക്കുന്നു.പ്രായം ഏറുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്ത. ലയോട്ടി ആരോഗ്യകരമായി സൂക്ഷിക്കുന്നത് നരച്ച മുടിയുടെ വളർച്ചയെ ചേര്‍ക്കുന്നു. തലയോട്ടി ആരോഗ്യകരമല്ലെങ്കിൽ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് താരൻ.തല വൃത്തിയായി കൊണ്ടുപോയില്ലെങ്കിൽ മുടി പൊട്ടുന്നതിന് ഇടയാക്കും. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ.
മൃദുവായ പോഷക ഘടകങ്ങൾ ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കുന്നതായിരിക്കും ഉത്തമം. തലയോട്ടിയിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് താരൻ. തല എപ്പോഴും ചൊറിച്ചിലുള്ളതും വരണ്ടതുമായി കാണപ്പെടുന്നത് മലസീസിയ ഗ്ലോബോസ എന്നറിയപ്പെടുന്ന ഒരു ഫംഗസ് കാരണമാണ്.
മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതിന്നാലും താരനുണ്ടാകാം. താരൻ വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കുക. എന്നിട്ടും താരൻ മാറുന്നില്ലയെങ്കിൽ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് മനസിലാക്കാം
മുടിയുടെ സംരക്ഷത്തിന് ശ്രദ്ധിക്കേണ്ടത്…
1.മുറുക്കമുള്ള ഹെയർ അക്സെസ്സറികൾ മുടി പൊട്ടുന്നതിന് ഒരു കാരണമാണ്. അതിനാൽ അൽപം ലൂസായിട്ടുള്ള ഹെയർ ബാൻഡുകൾ ഉപയോഗിക്കുക.
2.ഷാംപൂ ചെയ്യുമ്പോൾ മുടി ശ്രദ്ധയോടെ നോക്കുക. അമിതമായി , ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയ്ക്ക് ദോഷം ചെയ്യുന്നു.
3.പോഷക സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ ഡയറ്റിൽ മുടികൊഴിച്ചലിന് പരിഹാരം ആകാം, എന്നിരുന്നാലും തുടർച്ചയായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഒരു വിദഗ്ധനെ കാണുന്നത് ഉത്തമമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക