ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമില്ല.വ്യെത്യസ്ത കാരണങ്ങള്‍ കൊണ്ട് ക്ഷീണം ഉണ്ടാകാം. പല രോഗങ്ങളുടെയും പൊതുവെ ഉള്ള ഒരു ലക്ഷണം കൂടെയാണ് ക്ഷീണം.ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കുന്നില്ലെങ്കിൽ ക്ഷീണം തോന്നാം. ക്ഷീണം അകറ്റാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…
1. ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ സ്ഥിരമായി കുടിക്കുന്നത് ശരീരത്തിന് ഊർജം പകരും.
2.ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ ചൂട് കാലാവസ്ഥയിൽ ഉണ്ടാകുന്ന നിർജ്ജലീകരണം തടയാനും ശരീരത്തിന് വേണ്ട ഉന്മേഷവും ഊർജ്ജവും ലഭിക്കാനും ഇളനീര് കുടിക്കുന്നത് നല്ലതാണ്.
3. തണ്ണിമത്തന് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന് ജ്യൂസ് കുടിക്കുന്നതും ശരീരത്തിനു അത്യാവിഷമായ ജലാംശവും അതുപോലെ തന്നെ ഉണർവ്വും നൽകും.
4. നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്ഷീണം അകറ്റാനും ഉന്മേഷവും ഊർജ്ജവും ലഭിക്കാനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ
ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
5.ബെറി സ്മൂത്തിയാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിനെ ഊർജസ്വലമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക