ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ ട്രെയിലർ എത്തി. ഏപ്രിൽ 26 ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപിന്റെ കോമഡി നമ്പറുകളാണ് പ്രധാന ആകർഷണമാകുന്നത്.
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നീ പുതുമുഖങ്ങൾ നായികമാർ ആകുന്ന ചിത്രം തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്ക്’ ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് . ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ രാധികാ ശരത് കുമാർ, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
രാജേഷ് രാഘവൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സനു താഹിർ ആണ്. കെ പി വ്യാസൻ, അനൂപ് പത്മനാഭൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫ് ആണ്.
ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക