ഒരു സ്ത്രീയിൽ മാത്രം പ്രണയം കണ്ടെത്തുന്ന പുരുഷന്മാരെന്ന പ്രയോഗം പണ്ടേ ഉപേക്ഷിച്ചതാണ്. ഇപ്പോഴിതാ ഒരു പുരുഷനിൽ മാത്രമൊതുങ്ങുന്ന സ്ത്രീ എന്ന വിശ്വാസവും മറയുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇത് വെറുതെ പറയുന്ന സ്റ്റേറ്റ്മെന്റല്ല, ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്ന നിഗമനം ആണ്. വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള പല നഗരങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് ഇന്ത്യയിലെ പ്രണയ, വിവാഹ ജീവിതരീതികൾക്ക് മാറ്റം വരുന്നു എന്ന് കണ്ടെത്തിയത്.
പരിശുദ്ധമായ ബന്ധം
പരിശുദ്ധമായ ബflirtinവിശ്വാസവും ബന്ധപ്പെട്ട് കിടക്കുന്നു.എന്നാൽ വിശ്വാസം എന്നത് പങ്കാളിക്ക് അല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ നിൽക്കുന്നു അല്ലെങ്കിൽ അങ്ങനെയില്ല എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വൈകാരിക അടുപ്പവും വിശ്വാസ്യതയിൽ അടങ്ങിയ കാര്യമാണ്. സർവ്വെയിൽ പങ്കെടുത്ത 46 ശതമാനം പുരുഷൻമാർ പ്ലാറ്റോണിക് റിലേഷൻ തങ്ങൾക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. പല നഗരങ്ങളിലും ഈ അഭിപ്രായങ്ങൾ മാറുന്നുണ്ട്. നഗരങ്ങളിൽ ഇത് വ്യത്യസ്തമാണ്. കൊൽക്കത്തയിൽ പ്ലാറ്റോണിക് റിലേഷൻ വേണമെന്ന് ആഗ്രഹിക്കുന്നത് 52 ശതമാനം വരുന്ന പുരുഷൻമാരാണ്.
വിർച്വൽ ഫ്ലർട്ടേഷൻ
ഈ സൈബർ യുഗത്തിൽ, ഓൺലൈൻ വഴി ഫ്ലേർട്ട് ചെയ്യാതിരിക്കുന്നവർ വളരെ ചുരുക്കമാണ്. 36 ശതമാനം സ്ത്രീകളും 35 ശതമാനം പുരുഷൻമാരും ഇന്റർനെറ്റ് വഴി ഫ്ലർട്ടിങ് ഒരു നേരംപോക്ക് പോലെ ഇഷ്ടമുള്ളവരാണ്. സിറ്റികളിൽ ശതമാനങ്ങളിൽ വെത്യാസം വരുന്നുണ്ട്. കൊച്ചിയിൽ 35 ശതമാനം പേരും വിർച്വൽ ഫ്ലേർട്ടിങ്ങിലൂടെ സന്തോഷം കണ്ടെത്തുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക