2024-ൽ രാജ്യത്ത് ഏറ്റവും അധികം സാധ്യതകളുളള 25 ജോലികളുടെ പട്ടിക ലിങ്ക്ഡ്ഇൻ ഇന്ത്യ അവതരിപ്പിച്ചു. ലിങ്ക്ഡ്ഇൻ പുറത്ത് വിട്ട ഡാറ്റ പ്രകാരം ഇന്ത്യയിലെ 88 % ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ തൊഴിലവസരങ്ങൾ തിരയും.2024ൽ ഇന്ത്യയിൽ ജോലിസാധ്യത ഉയരുമെന്ന് തോന്നുന്ന ആദ്യ മൂന്ന് മേഖലകൾ ഇവയാണ്…
1.ക്ലോസിംഗ് മാനേജർ
റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിൽ ക്ലയൻ്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് ക്ലോസിംഗ് മാനേജർ. സൈറ്റ് സന്ദർശനങ്ങൾ, ഫോളോ-അപ്പുകൾ, ഡോക്യുമെൻ്റേഷൻ, എന്നിവയൊക്കെയാണ് ക്ലോസിങ് മാനേജ്രുടെ ജോലി. ക്ലോസിംഗ് (റിയൽ എസ്റ്റേറ്റ്), സെയിൽസ് ആന്റ് മാർക്കറ്റിംങ്, ക്ലയൻ്റ് ഡീലിങ് എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ പരിചയ മേഖലകൾ. സെയിൽസ് മാനേജർ, സോഴ്സിംഗ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ എന്നീ നിലകളിൽ മുൻ പരിചയമുള്ളവർ പലപ്പോഴും ക്ലോസിംഗ് മാനേജർ പ്രൊഫഷണിലേക്ക് പോകാറുണ്ട്.
2.ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ കാലമാണിത്. അവരുടെ സഹായത്തോടെ ബ്രാൻ്റുമായി ബന്ധപ്പെട്ട കാമ്പെയ്നുകൾ നടത്തുക, ഓഡിയൻസ് മാനേജ്മെന്റ് എന്നിവയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റിന്റെ ജോലിയിൽ ഉൾപ്പെടുന്നത്. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയൊക്കെ മേൽ പറഞ്ഞ ജോലിക്ക് ആവശ്യമായ കഴിവുകളാണ്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, കാമ്പെയ്ൻ മാനേജർമാർ എന്നീ നിലകളിൽ പ്രവർത്തി പരിചയമുള്ള ആളുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ റോളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
3.ഡിസൈൻ സ്പെഷ്യലിസ്റ്റ്
ഡിസൈൻ സ്പെഷ്യലിസ്റ്റുകൾ ഡിജിറ്റൽ, പ്രിൻ്റ് എന്നീ വിവിധ തലങ്ങളിൽ ജോലി ചെയ്യാം. ഒരു ബ്രാൻഡിനെ കുറിച്ചുളള അവബോധം വിഷ്വൽ കണ്ടന്റുകൾ വഴി ഉപഭോക്താളിലേക്ക് എത്തിക്കുക എന്നതാണ് ഡിസൈൻ സ്പെഷ്യലിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്നത്. ക്യാൻവ, പൈത്തൺ (പ്രോഗ്രാമിംഗ് ലാംഗ്വേജ്), ഗ്രാഫിക് ഡിസൈൻ എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ പരിചയ മേഖല.
ഗ്രാഫിക് ഡിസൈനർമാർ, പ്രൊഡക്റ്റ് ഡിസൈനർമാർ വിഷ്വൽ ഡിസൈനർമാർ എന്നീ നിലകളിൽ പരിചയമുള്ള ആളുകൾ പലപ്പോഴും ഈ പ്രൊഫഷൻ സ്വീകരിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക