നമ്മുടെ ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്ലറ്റില് പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
വയറില്‍ ലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടരീയകളും ഉണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകും. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം.
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും ഐബിഎസിന് കാരണമായേക്കാം. ചിലരുടെ ശരീരത്തിന് ചില ഭക്ഷണങ്ങൾ പിടിക്കില്ല. ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും.
ചിലര്‍ക്ക് ഗോതമ്പ്, സിട്രസ് പഴങ്ങള്‍, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ തുടങ്ങിയ മറ്റു ചില ഭക്ഷണങ്ങളാകും പിടിക്കാത്തത്. ഐബിഎസ് രോഗി തന്റെ ശരീരത്തിന് പിടിക്കാത്ത ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കണം.
ഐബിഎസിനെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണ്. സ്ട്രെസ് കുറയ്ക്കുക, യോഗയും വ്യായാമവും പതിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ചായ, കാപ്പി, ഗ്യാസ് ചേര്‍ന്ന മധുരപാനീയങ്ങല്, സോഡ എന്നിവയുടെ ഉപയോഗം പരിതമിപ്പെടുത്തുന്നതും ഗുണം ചെയ്യും. ഐബിഎസ് ബാധിതരില്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് പതിവായതിനാല്‍ പാലുത്പന്നങ്ങളും മിതമായ തോതില്‍ മാത്രം കഴിക്കേണ്ടതാണ്. സോയബീന്‍, ആല്‍മണ്ട്, ചീര, എള്ള് എന്നീ ബദല്‍ ഭക്ഷണ സ്രോതസ്സുകളിലൂടെ ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അലസമായ ജീവിതശൈലി ഐബിഎസിന്റെ ആധിക്യം വര്ധിപ്പിക്കുമെന്നതിനാല് പതിവായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുന്നതും പ്രാണായാമം, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദം ലഘൂകരിക്കുന്നതും ഐബിഎസ് ആഘാതം കുറയ്ക്കുമെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക