കൊടൈക്കനാൽ: മഞ്ഞുമ്മൽ ബോയ്സിനൊപ്പം താരപരിവേഷമണിഞ്ഞ ഒരു ഹോട്ടൽ കൊടൈക്കനാലിലുണ്ട്. ‘ഷാർമിള കോഫി ബാർ’. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ഫ്ളക്സ് ബോർഡ് ഗുണ കേവിലേക്കുള്ള പ്രവേശന കവാടത്തിലെ ഷീറ്റുമേഞ്ഞ ചായക്കടയലേക്ക് ആരെയും ആകർഷിക്കും.
ഈ ചായക്കടയിൽ നിന്ന് സിനിമയിൽ ഗുണ കേവ് സന്ദർശിക്കാനെത്തുന്ന പതിനൊന്നംഗ സംഘം ചായകുടിക്കുന്ന രംഗമുണ്ട്.ഷാർമിള കോഫി ബാറിന് മുകളിൽ സ്ഥാപിച്ചിട്ടുള്ളത് ആ രംഗത്തിന്റെ ചിത്രം സഹിതമുള്ള ഫ്ളക്സ് ബോർഡാണ്.ഷാർമിള കോഫി ബാർ കൊടൈക്കനാൽ സ്വദേശി ഷരത് റോബർട്ട് എന്നയാളുടെതാണ്.35 വർഷം മുമ്പ് പിതാവ് റോബർട്ട് സ്ഥാപിച്ചതാണ്.ചായക്കടയ്ക്ക് ഷരത്തിന്റെ സഹോദരിയുടെ പേരാണ്. നിരവധി തമിഴ് – മലയാളം സിനിമകൾ ഗുണ കേവുമായി ബന്ധപ്പെട്ടും പരിസരങ്ങളിലുമായും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ ചിത്രീകരണം ആദ്യമായിട്ടാണ് തങ്ങളുടെ കടയിൽ നടന്നതെന്ന് ഷരത്ത് പറഞ്ഞു.
രണ്ട് ദിവസം ചിത്രീകരണത്തിനായി കട വിട്ടുനൽകിയത് സിനിമ പ്രൊഡക്ഷൻ കൺട്രോളറായ കൊടൈക്കനാൽ സ്വദേശി സക്കീർ മുഖേനയാണ്. അതിന് വാടകയും ലഭിച്ചു. ഇത്രയേറെ ഹിറ്റാകും സിനിമ എന്ന് പ്രതീക്ഷിച്ചില്ല.സിനിമ പ്രൊഡക്ഷൻ കൺട്രോളർ തന്നെയാണ് സിനിമ വിജയിച്ചതിനെ തുടർന്ന് കടയുടെ മുകളിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക