എ.ആര്.റഹ്മാന് ഓസ്കര് ഉള്‍പ്പെടെ അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിക്കൊടുത്ത ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനം യഥാര്‍ഥത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ. ഗാനം ചിട്ടപ്പെടുത്തിയത് ഗായകൻ സുഖ്വിന്ദർ സിങ് ആണെന്നും അദ്ദേഹം അതിനോടൊപ്പം പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ ഈക്കാര്യം തുറന്നു പറഞ്ഞത്.
2008 ൽ സുഭാഷ് ഘായ്യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ കഥാപാത്രങ്ങളെ കാഴ്ച വെച്ച ‘യുവരാജ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം ‘ജയ് ഹോ’ എന്ന ഗാനം സുഖ്വിന്ദർ സിങ് ചിട്ടപ്പെടുത്തിയത്. ആ സമയത്ത് ലണ്ടനിലായിരുന്നു റഹ്മാൻ. ഗാനം പെട്ടന്ന് ചിത്രീകരിക്കാന്‍ സുഭാഷ് ഘായ് ആവശ്യപ്പെട്ടപ്പോള്‍ പാട്ട് ചിട്ടപ്പെടുത്താൻ റഹ്മാൻ സുഖ്വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ‘ജയ് ഹോ’ ഗാനം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം ‘യുവരാജ്’ എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് അഭിപ്രായപ്പെടുകയും പിന്നീട് അത് ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം ‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക