ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ വേണ്ടി നമുക്ക് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഐറ്റമാണ് ഫ്രൂട്ട് കസ്റ്റാർഡ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഒരിത്തിരി മധുരം നുണയാൻ ആഗ്രഹിക്കുന്നവരാണ് പലരും. പഴങ്ങൾ ഉപയോഗിച്ചുണ്ടാക്കിയവയാണെങ്കിൽ ആരോഗ്യത്തിനു ഗുണവും ചെയ്യും. അത്തരത്തിലൊരു വിഭവം കൂടിയാണ് ഫ്രൂട്ട് കസ്റ്റാർഡ്. രുചികരമായ ഫ്രൂട്ട് കസ്റ്റാർഡ് വീട്ടിൽ തയ്യാറാക്കാം.
ശീതീകരിച്ച ഒരു മധുരപലഹാരമാണ് ഫ്രൂട്ട് കസ്റ്റാർഡ്. പാലും കസ്റ്റാർഡ് പൗഡറും സീസണൽ പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ക്രീമി കസ്റ്റാർഡ് റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
പാൽ- 2 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
കസ്റ്റാർഡ് പൗഡർ- ആവശ്യത്തിന്
പഴങ്ങൾ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും തിളപ്പിക്കുക. ഒരു ബൗളിൽ അൽപ്പം കസ്റ്റാർഡ് പൗഡർ എടുത്ത് അതിലേക്ക് അൽപ്പം പാലു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് തയ്യാറാക്കിയ കസ്റ്റാർഡ് ലായനിയും ചേർത്ത് നന്നായി ഇളക്കി ഒന്നു തിളച്ചു കഴിയുമ്പോൾ ഇറക്കിവയ്ക്കുക.
ഈ പാനീയം ഒരു ജാറിലേക്ക് മാറ്റി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക.
ശേഷം ഇതിലേക്ക് മുന്തിരി, മാതളനാരങ്ങ, ആപ്പിൾ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ മുറിച്ചിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക