തട്ടുകടയിലെ സ്പെഷ്യൽ വിഭവമാണ് കപ്പയും മുട്ടയും ചേർന്ന മുട്ടക്കപ്പ. എല്ലാവർക്കും തന്നെ ഇഷ്ടപെടുന്ന ഈ വിഭവം എളുപ്പത്തിലും രുചികരമായും വീട്ടിൽ തയ്യാറാക്കാവുന്നതാണ്.
ചേരുവകൾ
കപ്പ – 1 കിലോ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/4 കപ്പ്
മുട്ട ചിക്കിപ്പൊരിക്കാൻ ആവശ്യമായ ചേരുവകൾ
മുട്ട – 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ ചെറുതായി അരിഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് ചെറുതായി വഴറ്റിയതിനു ശേഷം മുട്ട ചേർത്ത് നന്നായി ഇളക്കി എടുക്കുക.
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ച ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് കപ്പ ചേർത്ത് നന്നായി യോജിപ്പിച്ച് ഉടച്ചെടുക്കുക. ഇത് ചിക്കി പൊരിച്ച മുട്ടയുമായി ചേർത്ത് നന്നായി ഇളക്കുക കപ്പ മുട്ട റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക