നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി, ബി 1 എന്നിവയും ചർമ്മത്തിന് ഗുണകരമാകുന്ന ധാതുക്കളും അടങ്ങിയിട്ടുണ്ട്. മൊസാമ്പി ഒരു വൈവിധ്യമാർന്ന വേനൽക്കാല പഴമാണ്. മൊസമ്പിയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- കാൻസർ സാധ്യത കുറയ്ക്കുന്നു- മൊസാമ്പിയിൽ ലിമോണോയിഡുകൾ എന്ന് വിളിക്കപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അവ അർബുദങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്.
- ഫൈബര്‍ ധാരാളം അടങ്ങിയ മുസംബി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും.
- എല്ലുകളുടെ ആരോഗ്യത്തിന് മുസംബി മികച്ചതാണ്. നല്ല അളവിൽ വിറ്റാമിൻ സി അടങ്ങിയ ഈ സിട്രസ് പഴത്തിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
- മുസംബി ജ്യൂസിനേക്കാൾ മുഴുവൻ പഴമാണ് മികച്ചത്. കാരണം അതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, കുറഞ്ഞ ഗ്ലൈസെമിക് ലോഡ് ഉണ്ട്. അതായത്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല.
- ചര്‍മ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജന്‍ ഉല്പാദിപ്പിക്കാന് വിറ്റമിന്‍ സി വളരെ ആവശ്യമാണ്. മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയില്‍ ആന്റിഓക്സിഡന്റുകള്‍ വളരെ കൂടുതലുമാണ്.
- ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നതും ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക