ആരോഗ്യഗുണങ്ങളുടെ കലവറയാണ് താമരവിത്ത്. താമരവിത്ത് പച്ചയ്ക്കോ വറുത്തോ ഉണക്കിയോ കഴിക്കാം.അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമരവിത്തിൽ അടങ്ങിയിട്ടുണ്ട്.
ഇതിൽ കാലറി കുറവും ഭക്ഷ്യനാരുകൾ കൂടുതലും ആണ്. ഭക്ഷ്യനാരുകളും ധാതുക്കളും പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു. സുഖമായ ഉറക്കം ലഭിക്കാനും ഇതു സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും ദഹനക്കേട്, ഛർദ്ദി, ഡയേറിയ ഇവയകറ്റാനും താമര വിത്തിലെ വൈറ്റമിനുകളും ധാതുക്കളും സഹായിക്കും.
ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. താമരവിത്തിലടങ്ങിയ വിറ്റാമിനുകൾ പ്രായമാകലിന്റെ ലക്ഷണങ്ങളെ തടയുന്നു. എൻസൈമുകളുടെ കലവറയായ താമരവിത്ത്, കൊളാജന്റെ ഉൽപ്പാദനം കൂട്ടാനും പ്രോട്ടീന്റെ അളവ് നിലനിർത്താനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായി ക്കുന്നു. പതിവായി താമര വിത്ത് ഉപയോഗിക്കുന്നത് മൃത കോശങ്ങളെ നീക്കി മൃദുലമായ ചർമ്മം പ്രദാനം ചെയ്യുന്നു.
താമരവിത്തിന് ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ഉണ്ട്. സാന്ത്വനസ്പർശമേകാൻ ഇത് സഹായിക്കും. നാഡികളെ റിലാക്സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉത്കണ്ഠയും നിരാശയും കുറയ്ക്കാനും താമരവിത്തിന് കഴിവുണ്ട്. താമരവിത്തിലടങ്ങിയ ഐസോ ക്വിനോലിൻ ആൽക്കലോയ്ഡുകള് ആണ് ഇത് സാധ്യമാക്കുന്നത്.
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് മതിയായ അളവിൽ പ്രോട്ടീൻ ആവശ്യമാണ്. ആരോഗ്യകരമായ ഒരു ലഘുഭക്ഷ ണമായി താമരവിത്ത് ഗർഭിണികൾക്കു കഴിക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഒരു പിടി താമരവിത്ത് കഴിക്കാം.
താമരവിത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും താമരവിത്ത് സഹായിക്കുന്നു.
വൈദ്യനിർദേശപ്രകാരം മാത്രമേ താമരവിത്ത് ഉപയോഗിക്കാൻ പാടുള്ളൂ. ചില അവസരങ്ങളിൽ അത് ദഹന പ്രശ്നങ്ങളായ ദഹനക്കേട്, മലബന്ധം, വയറുവേദന ഇവയ്ക്ക് കാരണമാകും എന്നതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക