പോഷകങ്ങൾ ധാരാളമുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാർധക്യം. പ്രായമായവർക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമുക്ക് അറിയാം…
ദിവസവും ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞത് 8 എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
അമിത കൊഴുപ്പും മധുരവും നെയ്യും എണ്ണയും പരമാവധി ഉപേക്ഷിക്കുക. അവ ദഹനക്കേട് ഉണ്ടാക്കാൻ ഇടയാക്കുന്നു. പ്രത്യേകിച്ചു പ്രമേഹം ഉള്ളവർ. കാപ്പി, പഞ്ചസാര, മസാലകൾ, ശീതളപാനീയങ്ങൾ ഇവയുടെ ഉപയോഗം മിതമാക്കണം.
അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിങ്ങനെ ഉപ്പു അധികമുള്ളവ കുറയ്ക്കണം. കാലറി മാത്രമടങ്ങിയ ബ്രഡ്, കേക്ക്, മധുരപലഹാരങ്ങൾ എന്നിവ തടി കൂട്ടും.
ഉയർന്ന നാരുള്ള ഭക്ഷണവും കൂടുതൽ വെള്ളവും കഴിച്ചാൽ മലബന്ധം മാറ്റാം. രോഗത്തിനനുസരിച്ച് ആഹാരനിയന്ത്രണം ചെയ്യണം.
ധാരാളം പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ,ധാന്യങ്ങൾ എന്നിവ നൽകാൻ ശ്രമിക്കുക. അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, കിഴങ്ങ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്നത് കാരണം മിതമായി മാത്രം ഉപയോഗിക്കുക
ആഹാരം കഴിച്ചശേഷം 15 മിനിറ്റ് നടക്കുക. ഉടനെ കിടക്കാൻ പാടില്ല.
മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത ശീതളപാനീയങ്ങൾ, ഫ്രൂട്ട് ഡ്രിങ്ക്സ് എന്നിവ പോലുള്ള പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക