മുംബൈ: ഷാരൂഖ് ഖാൻ വീണ്ടും ഒരു ‘ഡോൺ’ ചെയ്യുമെന്ന് റിപ്പോർട്ട്. എന്നാൽ ഫർഹാൻ അക്തറിന്റെ രണ്‍വീര്‍ സിംഗ് പ്രൊജക്ട് ഡോൺ 3 ലെ ടൈറ്റിൽ കഥാപാത്രമായിട്ടല്ല ഷാരൂഖ് ഖാൻ എത്തുക. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമായ കിംഗിൽ താരം ഒരു ഡോൺ ആയി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമാണ് കിംഗ്.
ഷാരൂഖിനായി കിംഗിൽ ഗ്രേ ഷെയ്ഡുള്ള സ്വഗ് സ്വഭാവവും ഉള്ള ഒരു ഡോണ്‍ വേഷമാണ് ഒരുങ്ങുന്നത്. കഥാപാത്ര രൂപകല്പന ഇതിനകം പൂർത്തിയായിട്ടുണ്ട്. അതിന് ശേഷം ഈ റോളിന് വേണ്ടും ആക്ഷൻ ബ്ലോക്കുകള്‍ അണിയറക്കാര്‍ ഒരുക്കുകയാണ്. സുജോയ് ഈ കഥാപാത്രത്തിന് വേണ്ട ഡയലോഗ് ഡ്രാഫ്റ്റ് തയ്യാറാക്കുന്നുണ്ട്.
അതേസമയം ഷാരൂഖ് ക്രിയേറ്റീവ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും സുഹാനയ്ക്കൊപ്പം ചില ആക്ഷൻ സീക്വൻസുകളിൽ പരിശീലനം നനടത്തുന്നുണ്ടെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു. വില്ലന്‍ രീതിയിലുള്ള വേഷങ്ങൾ ഷാരൂഖിന് പുതുമയല്ല. യാഷ് ചോപ്രയുടെ 1993-ലെ റൊമാന്റിക് ത്രില്ലർ ഡാർ, അബ്ബാസ്-മസ്താന്റെ 1993-ലെ റിവഞ്ച് ത്രില്ലർ ബാസിഗർ, 1994-ൽ രാഹുൽ റാവൈലിന്റെ സൈക്കോളജിക്കൽ ത്രില്ലർ അഞ്ജാം എന്നിവയിൽ ഇതേ രീതിയിലുള്ള കഥാപാത്രങ്ങളെ ഷാരൂഖ് അവതരിപ്പിച്ചു. ഈയടുത്ത് , രാഹുൽ ധോലാകിയയുടെ 2017 ലെ ആക്ഷൻ ചിത്രമായ റയീസിൽ അദ്ദേഹം ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് താരം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക