കന്നി വോട്ടിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. വോട്ട് ചെയ്യുന്നതിനായി ലഭിച്ച സ്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരം തന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.” ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്…. ആഹാ…. ( ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ്… അയിനാണ്)” എന്നാണ് താരം തന്റെ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചത്.
മീനാക്ഷി എന്നാണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത് എങ്കിലും അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇതാണ് വോട്ടർ സ്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പട്യാലിമറ്റം എൽപി സ്കൂളിലാണ് താരത്തിന് വോട്ട് എന്നും താരം പങ്കുവെച്ച സ്ലിപ്പിൽ വ്യക്തമാക്കുന്നുണ്ട്. താരം പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് വന്നത്.
വ്യത്യസ്തവും രസകരവുമായ കമന്റുകളാണ് ആരാധകർ മീനാക്ഷിക്ക് നൽകുന്നത്. ‘കന്നിവോട്ടാണോ കള്ളവോട്ട് ആണോ’ എന്ന് ചോദിച്ച ആരാധകന് ‘ആധാർ തെളിവുണ്ട്’ എന്നായിരുന്നു മീനാക്ഷി നൽകിയ മറുപടി. ‘ആരാണ് അനുനയ എന്ന കമന്റും കുറവല്ല.
ബാലതാരമായി ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് കടന്നു വന്ന മീനാക്ഷി കോട്ടയം സ്വദേശി. ‘മധുരനൊമ്പരം’ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തെത്തിയ താരം നിരവധി ടെലിഫിലിമുകളിലും 30 ഓളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അവതാരക എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക