സംസ്ഥാനത്ത് ഒട്ടും ശമനമില്ലാതെ ചൂട് തുടർന്നു കൊണ്ടിരിക്കുകയാണ്. ചൂട് തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പാലക്കാട്, കൊല്ലം, കോഴിക്കോട്,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ,ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണ താപനിലയിൽ നിന്നും മൂന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഏപ്രിൽ 27 മുതൽ മെയ് 1 വരെയാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം തൃശ്ശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക