കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില 53,240 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6655 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്.
കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.
തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 1250 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർധിച്ചു. വിപണി വില 53760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രിൽ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15- ഒരു പവന് 440 രൂപ വർധിച്ചു. വിപണി വില 53640 രൂപ
ഏപ്രിൽ 16- ഒരു പവന് 720 രൂപ വർധിച്ചു. വിപണി വില 54360 രൂപ
ഏപ്രിൽ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രിൽ 18- ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
ഏപ്രിൽ 19- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54520 രൂപ
ഏപ്രിൽ 20- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54440 രൂപ
ഏപ്രിൽ 21- വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 54440 രൂപ
ഏപ്രിൽ 22- ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54040 രൂപ
ഏപ്രിൽ 23- ഒരു പവന് 1120 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
ഏപ്രിൽ 24- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 53280 രൂപ
ഏപ്രിൽ 25- ഒരു പവന് 280 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
ഏപ്രിൽ 26- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 53320 രൂപ
ഏപ്രിൽ 27- ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 53480 രൂപ
ഏപ്രിൽ 28- വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 53480 രൂപ
ഏപ്രിൽ 29- ഒരു പവന് 240 രൂപ കുറഞ്ഞു വിപണി വില 53240 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക