അഭിമാനകരമായ നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്. രാജ്യത്ത് തന്നെ ആദ്യമായി അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന സംസ്ഥാനമായി കേരളം. സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും പദ്ധതിയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
2024 ഡിസംബർ അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും സമൂഹ മാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പം ഉള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്. എല്ലാവരും ഒപ്പമുണ്ടാകണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം;
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന ക്ലാസ്സിൽ അധ്യാപകർക്കൊപ്പം…..
മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആവുകയാണ് കേരളം. 2024 ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കും. നിങ്ങളെല്ലാവരും ഒപ്പം ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക