ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതൽ ഫ്രെഷാക്കി നിലനിർത്തുന്നു. ചർമ്മത്തിൽ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും വളരെ നല്ലതാണ്.
പ്രത്യേകിച്ച് ഈ ചൂടുകാലത്ത് ചർമ്മസംരക്ഷണം വളരെ ആവശ്യമായ ഒന്നാണ്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ് മസ്സാജ്. വേനൽക്കാല ചർമ്മസംരക്ഷണ ദിനചര്യയിൽ ഐസ് ഫേഷ്യൽ ഉൾപ്പെടുത്തുന്നത് ചൂടിനെ തോൽപ്പിക്കാനും സ്കിന്നിനെ മികച്ചതാക്കാനുമുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗമാണ്.
മുഖം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതൽ ഫ്രെഷാക്കി വെക്കും. ചർമ്മത്തിൽ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും നല്ലതാണ്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ചില ആളുകളിൽ നാം കാണാറുണ്ട്. ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകാനും ഉപകരിക്കും. ചർമത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് മുഖക്കുരു വരുത്തുന്നു.
ചർമ സുഷിരങ്ങളിൽ എണ്ണയോടൊപ്പം അഴുക്കും അടിഞ്ഞുകൂടിയാണ് വേദനയോടുകൂടിയ വലിയ മുഖക്കുരു ഉണ്ടാകുന്നത്. എന്നാൽ ദിവസവും ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അമിത എണ്ണ ഉദ്പാദനം നിയന്ത്രിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക