വെറുംവയറ്റില്‍ വെണ്ട ഇട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദ്ഗധർ പറയുന്നു. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കണം. ഇങ്ങനെ രാത്രിമുഴുവന്‍ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളം കുടിക്കാം.
വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
ശരീരഭാരം നിയന്ത്രിക്കാം
വൈറ്റമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ വെണ്ടയ്ക്ക സമ്പുഷ്ടമാണ്. ഇത് വിശപ്പ് നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല, ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം നല്ലതാണ്.
പ്രമേഹം വരുതിയിലാക്കാം
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരുടെ അളവ് നിയന്ത്രിക്കാൻ ഫ്ലപ്രദമാണ്. ഇത് ശരീരത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് പതുക്കെയാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും നല്ലതാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം
ഫ്ളേവനോയിഡുകള്‍ അഥവാ ആന്റിഓക്സിജന്റുകളാല് സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ ഡാമേജുകള്ക്കെതിരെ ഈ സംയുക്തങ്ങള്‍ പ്രവര്‍ത്തിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൊളസ്ട്രോള്‍ അണ്ടര്‍ കണ്ട്രോള്
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ കാണപ്പെടുന്നതായി നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
ചര്‍മ്മത്തിന് പ്രായം കുറയ്ക്കാം
വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്സിഡന്റ്സും വെണ്ടയ്ക്കയില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക