ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം…
ഒന്ന്…
ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ചീരയാണ് ആദ്യമായി. വിറ്റാമിന്‍ കെ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
രണ്ട്…
ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.ചീസ് വിറ്റാമിന്‍ കെ2 അടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്…
അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് മുട്ടയുടെ മഞ്ഞയാണ്. വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
നാല്…
കിവിയാണ് നാലാമതായി ഈ പട്ടികയില്‍ കയറിപ്പറ്റിയത്.വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് കിവി. ഇവ രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനും വളരെ ഗുണം ചെയ്യും.
അഞ്ച്…
അവക്കാഡോ ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെധാരാളമായി അടങ്ങിയിട്ടുണ്ട്.
ആറ്…
ആറാമതായി ഈ പട്ടികയില്‍ പ്രൂൺസ് ആണ് ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയതാണ് പ്ലം പഴമായ പ്രൂൺസ്. വിറ്റാമിന്‍ കെയും പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്.
ഏഴ്…
ഗ്രീന്‍ പീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്ളത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍ പീസില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക