വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ആദ്യം ചെയ്യേണ്ടത് ചോറിന്റെ അളവ് കുറയ്ക്കുക എന്നതാണ്. കാരണം ചോറില്‍ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കാര്‍ബോയും കലോറിയും കുറഞ്ഞ ഭക്ഷണങ്ങള്തെരഞ്ഞെടുക്കുക. അത്തരം ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ചീര സൂപ്പ്
ഉച്ചയ്ക്ക് ചോറിന് പകരം ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. ബ്രൊക്കോളി റൈസ്
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഫൈബര്‍ അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി റൈസ് കഴിക്കുന്നതും സഹായിക്കും.
3. ബ്രൊക്കോളി- ബ്രൗണ്‍ റൈസ്
വിശപ്പിനെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി നിയന്ത്രിക്കും. അതിനാല്‍ ബ്രൊക്കോളി- ബ്രൗണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഗുണപ്രദമാണ്.
4. കോളിഫ്ലവര്‍ റൈസ്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്ലവര്‍ റൈസും ഉച്ചയ്ക്ക് കഴിക്കാം.
5. ബ്രൗണ്‍ റൈസ്
വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഫൈബര്‍ ധാരാളം അടങ്ങിയ ചുവന്ന അരി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക