ആരോഗ്യം മാത്രമല്ല ഒപ്പം തന്നെ സൗന്ദര്യവും നല്കുന്ന ഒന്നാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു.
വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും പേരയ്ക്ക ഉയര്‍ത്തുന്നു. ഓരോ പേരയ്ക്കയെങ്കിലും ദിവസവും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മികച്ച ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.
കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്ക കേമനാണ്. കാരറ്റില്‍ ഉള്ളതിലും കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ മുഴുവൻ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ സാധിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടഞ്ഞ് നിർത്തുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.
പേരയുടെ ഇലയ്ക്കും പൂവിനുമൊക്കെ ഔഷധഗുണം ഏറെയാണ്. പേരയില അരച്ചുകുഴമ്പാക്കി പുരട്ടിയാല്‍ ഏതു മുറിവും പെട്ടന്ന് തന്നെ ഉണങ്ങുന്നതാണ്. പേരപ്പൂവിന്റെ നീരു നെറ്റിയില്‍ പുരട്ടിയാല്‍ കൊടിഞ്ഞിക്ക് ആശ്വാസം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക