തമിഴ് സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. ജൂണിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതി നീട്ടിയത് ആരാധകരിൽ ഏറെ നിരാശയുണ്ടാക്കിയിരുന്നു. സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ് ഇപ്പോൾ.
മുഹ്റം റിലീസായി ഇന്ത്യൻ 2 ജൂലൈ 17 ന് തിയേറ്ററുകളിലെത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898എഡി’ ജൂൺ 27ന് റിലീസിനെത്തുന്നതിനാലാണ് ഇന്ത്യൻ 2 ന്റെ റിലീസ് നീട്ടി വെച്ചത്.
രാം ചരണിന്റെ ‘ഗെയിം ചേഞ്ചർ’ എന്ന സിനിമയുടെ പണിപ്പുരയിലാണ് നിലവിൽ ശങ്കർ. അതിന്റെ കൂടെത്തന്നെ ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമൽഹാസൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക