വിറ്റാമിന്‍ സി ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. പേര് പോലെ തന്നെ നല്ല മധുരമുള്ള ഇവയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.
ഫൈബറിനോടൊപ്പം തന്നെ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങില്‍ കാണപ്പെടുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും.
അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം എന്നി പ്രശ്നങ്ങൾ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ചേർക്കാം.
വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാൽ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ ഇവ പതിവായി കഴിക്കാം.
ധാരാളം വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഉപകാരപ്പെടും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്നങ്ങള്‍ക്ക് മധുരക്കിഴങ്ങ് നല്ലതാണ്.
പ്രമേഹരോഗികൾ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞവയാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക