സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കാലവർഷം ഇത്തവണ മെയ് 19 ഓടെ എത്തിച്ചേരാൻ സാധ്യതയുണ്ട് എന്നാണ് ആ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മെയ് 22 ന് എത്തേണ്ട കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ആൻഡമാൻ ഉൾക്കടലിൽ കാലവർഷം മെയ് 22 ഓടുകൂടിയാണ് സാധാരണയായി എത്താറുള്ളത്. അതിൽ നിന്നും വിഭിന്നമായി ഇത്തവണ മെയ് 19 ഓടുകൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം ആദ്യം എത്തും.
അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും വരും മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണികൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, എറണാകുളം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മഴ ശക്തമാകാൻ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക