വേനൽക്കാലത്ത് കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നത് അധിക കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് പുറമേ, വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ഏതെല്ലാം വിത്തുകളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്നും ഇത് എങ്ങനെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അറിയാം.
ചിയ വിത്തുകൾ: ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
തണ്ണിമത്തൻ വിത്തുകൾ: ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്ന ഫലമാണ് തണ്ണിമത്തൻ. ഇവയുടെ വിത്തുകളും ആരോഗ്യപ്രദമാണ്. പ്രോട്ടീൻ, സിങ്ക്, വൈറ്റമിൻ, മഗ്നീഷ്യം, ധാതുക്കൾ തുടങ്ങിയവ തണ്ണിമത്തനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ഇവ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.
ഫ്ലാക്സ് സീഡ്സ്: ഫ്ലാക്സ് സീഡ്സ് പോഷകസമ്പുഷ്ടമാണ്. ഇത് നാരുകളുടെ മികച്ച ഉറവിടമാണ്. ദഹനം മികച്ചതാക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഫ്ലാക്സ് സീഡ്സ് ഗുണം ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം ഗുണം ചെയ്യും.
മത്തങ്ങ വിത്തുകൾ: ഭക്ഷണക്രമത്തിൽ മത്തങ്ങ വിത്തുകൾ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും. മത്തങ്ങ വിത്തുകൾ നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക