ആരോഗ്യകരമായ ശരീരത്തിന് ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ടതുണ്ട്. പലരും ഉച്ചഭക്ഷണം കഴിക്കൽ വൈകുകയോ അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ഇത് പിന്നീട് അസിഡിറ്റി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കും.
നെഞ്ച് നീറല്, നെഞ്ചില്‍ അസ്വസ്ഥത, പുളിപ്പ് എന്നിങ്ങനെ പലവിധ പ്രയാസങ്ങളും അസിഡിറ്റിയുണ്ടാക്കാറുണ്ട്. ഇത് പതിവാകുമ്പോള്‍ അത് വ്യക്തിയുടെ ജോലി, പഠനം, ബന്ധങ്ങള്‍, സാമൂഹികജീവിതം എന്നിങ്ങനെ എല്ലാ തലത്തിലും ബാധിക്കാം. അത്രയും അസ്വസ്ഥതപ്പെടുത്തുന്നൊരു ആരോഗ്യപ്രശ്നം എന്നുതന്നെ പറയാം.
ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് കാന്‍സറും ആയി മാറാന്‍ സാധ്യതയുളളതിനാല്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി.
ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.
ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചുകയറുമ്പോള് തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക