ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പ്രത്യുല്പാദനത്തിന് സ്ത്രീ ശരീരത്തെ രൂപപ്പെടുത്തുന്ന, തയ്യാറാക്കുന്ന ഒന്നാണിത്. ഒരു സ്ത്രീയുടെ ആര്‍ത്തവത്തിന്റെ ഈ നീണ്ട കാലയളവില്‍ ആര്‍ത്തവത്തിലും പല വ്യത്യാസങ്ങള്‍ വന്നു ചേരാം. മൂഡ് മാറ്റം, അമിത ദേഷ്യം, വയറുവേദന, അമിത രക്തസ്രാവം, നടുവേദന, കാൽ കടച്ചിൽ, മുഖക്കുരു എന്നിവയെല്ലാം ആർത്തവ ദിവസങ്ങളിലെ സ്ഥിരം ശല്യക്കാരാണ്.
ആര്‍ത്തവ സമയത്ത് രക്തപ്രവാഹം പലര്‍ക്കും പല രീതിയിലായിരിക്കും. ഇതു പോലെ തന്നെ ആര്‍ത്തവ രക്ത നിറവും. ആര്‍ത്തവ രക്തത്തിന്റെ നിറം കടും ചുവപ്പ് എന്നു പറയാം. ഇതില്‍ തന്നെ വ്യത്യാസങ്ങളുണ്ടാകാം.ആര്‍ത്തവ നിറം പലപ്പോഴും സ്ത്രീ ശരീരത്തിലെ ആരോഗ്യത്തെ കുറിച്ചുള്ള പല സൂചനകളും നല്‍കുന്നുണ്ട്.
നല്ല ചുവപ്പുനിറത്തിലാണ് നിങ്ങളുടെ ആർത്തവ രക്തം പോകുന്നതെങ്കിൽ വളരെ നല്ല ലക്ഷണമാണ്. കാരണം, നിങ്ങളുടെ ശരീരം പൂർണ്ണ ആരോഗ്യസ്ഥിതിയിലാണ് എന്നാണ് ഇതിന്റെ അർത്ഥം. അതുകൊണ്ട് ഭക്ഷണകാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ ഇതേ ദിനചര്യയിൽ തന്നെ മുന്നോട്ടു പോകുക.
ബ്രൗൺ നിറത്തിൽ ആർത്തവ രക്തം കാണപ്പെടുന്നത് സർവ സാധാരണമാണ്. ആർത്തവ ചക്രത്തിന്റെ തുടക്കത്തിലും അവസാന കാലഘട്ടത്തിലുമാണ് സാധാരണയായി ബ്രൗൺ നിറത്തിൽ കാണപ്പെടുന്നത്. ഇതൊരു രോഗ ലക്ഷണമൊന്നുമല്ലാത്തതിനാൽ ഭയക്കേണ്ട കാര്യമില്ല.
ആര്‍ത്തവ സമയത്ത് ബ്രൗണ്‍ നിറത്തിലുള്ള രക്തവും കാണപ്പെടുന്നുണ്ട്. ഇത് യൂട്രസില്‍ അല്പകാലമായി ഉള്ള രക്തം ഓക്സിജനുമായി പ്രവര്ത്തിയ്ക്കുമ്പോഴുണ്ടാകുന്നതാണ്. യൂട്രസില്‍ നിന്നും ആര്‍ത്തവ രക്തം പുറന്തള്ളാന്‍ സമയമെടുക്കുമ്പോള്‍ ഇത് ഈ നിറത്തിലേയ്ക്കു മാറുന്നത് സ്വാഭാവികമാണ്.ഗര്‍ഭകാലത്ത് മിസ്ഡ് മിസ്ക്യാരിയേജ് എന്നൊരു അവസ്ഥയിലും ഇത്തരം നിറത്തില്‍ ബ്ലീഡിംഗുണ്ടാകാറുണ്ട്.
ചിലരില്‍ ആര്‍ത്തവ രക്തം പിങ്ക് നിറത്തില്‍ കാണപ്പെടുന്നു. ശരീരത്തിലെ ഈസ്ട്രജന്റെ തോത് കുറവാണെന്നാണ് ഈ നിറം സൂചന നല്‍കുന്നത്. കൂടാതെ നിറമില്ലാതെ വെള്ളം പോലെയോ, ഇളം പിങ്ക് നിറത്തിലോ ആർത്തവ രക്തം കാണപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണമാണിത്. കൂടാതെ ശരീരത്തിൽ നിന്ന് ന്യൂട്രിയന്റ്സ് അമിതമായി നഷ്ടപ്പെട്ടാലും ഈ അവസ്ഥയുണ്ടാകും. രണ്ടായാലും അപകടകരമായ അവസ്ഥയാണ്.
സാധാരണയായി ചുവന്ന നിറത്തിലുള്ള ആർത്തവ രക്തത്തിൽ സെർവിക്കൽ ഫ്ലൂയിഡ് കലരുമ്പോൾ ഓറഞ്ച് നിറത്തിൽ കാണപ്പെടും. ഇങ്ങനെ നിറ വ്യത്യാസത്തിനൊപ്പം ദുർഗന്ധം കൂടി അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കണം. ഗർഭപാത്രത്തിലോ യോനിയിലോ ഇൻഫെക്ഷന് സാധ്യതയുണ്ട്.
ഗ്രെ അഥവാ ചാര നിറത്തിലെ ആർത്തവ രക്തം ചിലപ്പോള്‍ അണുബാധ കാരണമുണ്ടാകാം. ബാക്ടീരിയല്‍ വജൈനോസിസ്, ഫംഗല്‍ അണുബാധകള്‍ എല്ലാം തന്നെ ഇതിന് കാരണവുമാകാം. ഇത്തരം അണുബാധകളെങ്കില്‍ ചൊറിച്ചില്‍, ദുര്‍ഗന്ധം, പനി, വേദന തുടങ്ങിയ പല ലക്ഷണങ്ങളും കാണാം. ആര്‍ത്തവ രക്തത്തിലെ നിറം ഇത്തരം സൂചന നല്കുന്ന ഒന്നു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക