ഓരോ നിർമിതിയിലും വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വീട് നിർമിക്കുമ്പോൾ അടുക്കളയുടെ വാസ്തുശാസ്ത്രം വലിയ പ്രധാന്യം അർഹിക്കുന്നു. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായാണ് അടുക്കളയെ കണക്കാക്കുന്നത്. വാസ്തുശാസ്ത്രം അനുസരിച്ച്, ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും ആദരണീയമായി കണക്കാക്കപ്പെടുന്നത് അടുക്കളയെയാണ്. അടുക്കളയിലാണ് അന്നപൂർണാദേവി കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
അടുക്കളയിലെ വാസ്തുദോഷങ്ങൾ പരിഹരിക്കാൻ അടുക്കളയിലെ സ്ലാബിൽ ഒരു ചെമ്പുപാത്രത്തിൽ വെള്ളം നിറച്ച് സൂക്ഷിക്കണം. ഇപ്രകാരം ചെയ്താൽ വീട്ടിൽ ഒരിക്കലും ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകില്ലായെന്ന് വാസ്തുശാസ്ത്രം പറയുന്നു.
അടുക്കളയിൽ ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ച് സൂക്ഷിക്കുന്നതിന് കൃത്യമായ ദിശ തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. പാത്രം എപ്പോഴും കിഴക്ക് ദിശയിൽ വയ്ക്കണം.
വസ്തു പ്രകാരം അടുക്കള നിർമിക്കുന്ന കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വീടിന് അഗ്നിഭീഷണിയും സാമ്പത്തിക നഷ്ടവുമായിരിക്കും ഫലം. അടുക്കളയുടെ മദ്ധ്യഭാഗത്ത് ഒരിക്കലും അടുപ്പുകൾ സ്ഥാപിക്കരുത്. അടുക്കളയുടെ ആകെ ഉള്ളളവിനെ നവഭാവങ്ങളാക്കി അതിൽ ഒരുഭാഗം മാറ്റിവേണം അടുപ്പുകൾ സ്ഥാപിക്കേണ്ടത്. അടുപ്പുകൾ തൃമൂർത്തീ സങ്കല്പമാണ്. അതിനാൽ മൂന്നെണ്ണം തന്നെവേണം.
അടുക്കളയിൽ ഉള്ളത് ഒന്നോ രണ്ടോ അടുപ്പുകളാണെങ്കിൽ വീടിനും വീട്ടുകാർക്കും ദോഷമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതുപോലെ അടുക്കളയുടെ സ്ഥാനം വീട്ടിലെ മറ്റുമുറികളിൽ നിന്ന് താഴെയാവരുതെന്നതും നിർബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക