ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുത്ത കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. സിപിഎം അണികളയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തത് എന്ന് ആരോപിച്ച കെ കെ രമ കാഫിർ പോസ്റ്റ് പിൻവലിച്ചു എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു.
പോലീസ് ഇതുവരെയും ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് തയ്യാറായിരുന്നില്ല എന്ന് ആരോപിച്ച കെ കെ രമ ഇന്നലെ വരെ കെ കെ ലതികയുടെ ഫേസ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവെക്കപ്പെട്ടത് എന്നും സിപിഎമ്മിന്റെ ഒരു നേതാവ് ആധികാരികമായി പറയുമ്പോൾ അണികൾ അടക്കം ധാരാളം പേർ അത് വിശ്വസിക്കാൻ ഉണ്ടായി എന്നും പറഞ്ഞു.
യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യം കെ കെ ലതിക പങ്കുവെച്ചത് യാതൊരു വസ്തുതകളുടെയും പിൻബലമില്ലാതെയാണ് എന്നും എം എസ് എഫ് പ്രവർത്തകൻ പോലീസിനോട് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ അത് അയാളുടെ അറിവോടെ സംഭവിച്ചത് അല്ലെന്ന് വ്യക്തമായതാണ് എന്നും തങ്ങൾ ആരെങ്കിലും ആണ് അത് ചെയ്തത് എങ്കിൽ കേസെടുക്കണം എന്നും അവർ ആണയിട്ട് പറഞ്ഞിരുന്നു എന്നും കെ കെ രമ പറഞ്ഞു.
ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിൻവലിച്ചു എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ കെ കെ രമ പോലീസ് ഉടനെ ലതികയെ അറസ്റ്റ് ചെയ്യണമെന്നു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക