നാളെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കും. ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണിയും വളരെ സജീവമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സാധാരണയേക്കാൾ കൂടുതൽ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഈദുൽ അദ്ഹ എന്ന പേരിൽ അറിയപ്പെടുന്ന ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിൽ അറിയപ്പെടുമ്പോൾ വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാൾ ആണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബക്രീദ് ആഘോഷം ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബക്രീദ് ആഘോഷം പുണ്യകരമായ പ്രവർത്തിയായാണ് വിശ്വാസികൾ കണക്കാക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക തുടങ്ങിയ 3പുണ്യ പ്രവർത്തികൾ ആണ് ബലിപെരുന്നാൾ ദിവസം ഇസ്ലാം മത വിശ്വാസികൾ അനുഷ്ഠിക്കുന്നത്.
വർഷത്തിൽ രണ്ട് പ്രാവശ്യം ആഘോഷിക്കുന്ന ഈദ് ആദ്യം ചെറിയ പെരുന്നാളും പിന്നീട് വലിയ പെരുന്നാളും ആഘോഷിക്കുന്നു. ഇന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ പെരുന്നാൾ ആഘോഷിക്കുകയാണ്. കനത്ത ചൂട് തുടരുന്നതിനിടെ യുഎഇ, സൗദി, അബുദാബിഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെല്ലാം ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
പ്രത്യേക സൗകര്യങ്ങളാണ് പെരുന്നാൾ നമസ്കാരത്തിനായി വിവിധ രാജ്യങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പെരുന്നാൾ നമസ്കാരത്തിന്റെ ഭാഗമായി വൻ തിരക്കാണ് ഈദ്ഗാഹുകളിലും പള്ളികളിലും എല്ലാം അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക