കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഉണ്ണിമുകുന്ദന് ചിത്രമായ ചാണക്യതന്ത്രത്തിന്റെ ലൊക്കേഷനില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ നടന്നു. കൊച്ചി, പെരുമ്പടത്ത് സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫണേജില്‍ വച്ചായിരുന്നു ആഘോഷം നടന്നത്. ഉണ്ണിമുകുന്ദന് ന്യൂയര്‍ കേക്ക് മുറിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഉണ്ണി മുകുന്ദന് ഫാന്‍സും ഫ്രണ്ട്സ് ഓഫ് കണ്ണന് താമരക്കുളം ടീമും ചേര്‍ന്ന് നിര്‍മ്മിച്ച ചാണക്യതന്ത്രം സിനിമയുടെ പേരിലുള്ള കലണ്ടര്‍ കണ്ണന് താമരക്കുളം ഉണ്ണിമുകുന്ദനു നല്കി പ്രകാശനം ചെയ്തു. കൂടാതെ ഫ്രണ്ട്സ് ഓഫ് കണ്ണന് താമരക്കുളത്തിന്റെ പുതിയ ലോഗോയും ഈ അവസരത്തില്‍ പ്രകാശനം ചെയ്തു.
മിറക്കിള്‍ റെയ്സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. അച്ചായന്സിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണന് താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലെര്‍ മൂവി ആണ് ചാണക്യതന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക