200 രൂപ നോട്ടുകള്‍ രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും നിറയ്ക്കാന്‍ ആര്‍ബിഐ യുടെ നിര്‍ദ്ദേശം. നോട്ട് നിരോധനവും, പിന്നീടു വന്ന ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കൈകാര്യം ചെയ്യുന്നതിലുള്ള സാധാരണക്കാരുടെ ബുദ്ധിമുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഈ നടപടി.
അതേ സമയം, ജനങ്ങള്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാന്‍ ഉതകുന്നതാണ് 200 രൂപയുടെ നോട്ടുകളെന്ന് ആര്‍ബിഐ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കഴിഞ്ഞ മാസത്തോടെ ബാങ്കുകളിലൂടെ 200 രൂപ നോട്ടുകള്‍ വിതരണത്തിന് എത്തിയിരുന്നു.
മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ എല്ലാം കൂടി 110 കോടി രൂപയാണ് നിറയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ക്യാഷ് മെഷീനുകളുടെയും പൂര്‍ണ വിവരങ്ങള്‍ എത്തിക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക