വാട്സാപ്പിൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് മറ്റാരും കാണാതെ പ്രൈവറ്റ് ആയി മെസേജ് അയയ്ക്കാൻ ഒരു ഓപ്ഷൻ! കാര്യം അത് വരുമെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാൽ ഈ ബീറ്റാ അപ്ഡേറ്റ് അബദ്ധത്തിൽ വിൻഡോസ് ഫോണുകളിൽ എത്തുകയായിരുന്നെന്നാണ് പുതിയ വിവരം. പക്ഷേ, മറ്റ് അപ്ഡേറ്റുകൾക്കൊപ്പം വൈകാതെ പ്രൈവറ്റ് റിപ്ലൈ ഓപ്ഷൻ എത്തും.
മെസേജുകൾ അമർത്തിപ്പിടിക്കുന്പോൾ പോപ്അപ് ചെയ്യുന്ന ചെറിയ വിൻഡോയിലാവും പുതിയ ഓപ്ഷൻ ഉണ്ടാകുക. ആ മെസേജ് ക്വോട്ട് ചെയ്ത്, അയച്ചയാൾക്ക് സ്വകാര്യമായി മറുപടി നൽകാനാണ് ഇതു സഹായിക്കുക.
കൂടാതെ വിൻഡോസിനു വേണ്ടിയുള്ള അപ്ഡേറ്റിൽ വാട്സ്ആപ് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഇന്റർഫേസുമായി സാമ്യമുള്ളതാണ് ചില ഡിസൈനുകൾ. വീഡിയോ കോളിനുവേണ്ടി ക്വിക്ക് സ്വിച്ച്, പുതുക്കിയ ഗ്രൂപ്പ് സെറ്റിംഗ്സ് എന്നിവയും അപ്ഡേറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക