സുരാജിന്റെ പുതിയ ചിത്രമായ ആഭാസത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയതിൽ വൻ പ്രതിഷേധം. നവാഗതനായ ജുബിത് നമ്രടത്ത് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ ആണ് നായിക ആയി എത്തുന്നത് . ചിത്രത്തിൽ സെക്സ് , വയലൻസ് രംഗങ്ങൾ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് ചിത്രത്തിന് എ സര്ടിഫിക്കറ്റ് നൽകിയെന്ന് മനസിലാവുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറയുന്നു .
ചിത്രത്തിൽ മഹാത്മാ ഗാന്ധി ,ശ്രീനാരായണ ഗുരു തുടങ്ങിയവരെ കുറിച്ചുള്ള പരാമര്ശങ്ങൾകും ചില സംഭാഷണങ്ങൾക്കും സെൻസർ ബോർഡിന്റെ കട്ട് ഉണ്ട് .
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സുരാജ് ,റിമ ,ദിവ്യ ശീതൾ ശ്യം എന്നിവരും സെൻസർ ബോർഡ് നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് . സംഭാഷണങ്ങൾ മ്യൂട് ചെയ്തുകൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ .
പ്രതികരിക്കാൻ ഇവിടെ എഴുതുക