2017-18 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ . ദേശീയ സ്റ്റാറ്റസ്റ്റിക്സ് ഒാഫീസാണ് ഇതുസംബന്ധിച്ച കണക്കുകൾപുറത്ത് വിട്ടത്. 2016-17 സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച നിരക്ക്. 2015-16 വർഷത്തിൽ 8 ശതമാനമായിരുന്നു വളർച്ച നിരക്ക്.
ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ കണക്കുകൾ പുറത്ത് വന്നത് . സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ജി.ഡി.പി നിരക്ക് 6.3 ശതമാനമായിരുന്നു. ഒന്നാം പാദത്തിൽ ജി.ഡി.പി നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. മൂന്ന് വർഷത്തിനിടയിലെ കുറഞ്ഞ നിലക്കായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക