ഉയർന്ന റെസലൂഷനോടുകൂടിയ പുതിയ കാമറ സോണി ഇന്ത്യ വിപണിയിലെത്തിച്ചു. കൂടാതെ സൂക്ഷ്മമായ ഇമേജ് പ്രൊസസിംഗ് സിസ്റ്റം ഉള്ള ഈ മിറർലെസ് കാമറ ഉയർന്ന വേഗത്തിൽ, തുടർച്ചയായി ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ അനുവദിക്കുന്നു.സെൻസറും പൂർണ്ണമായ ട്രാക്കിംഗും ഉള്ള കാമറ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്. വില 2,64,990 രൂപ.
അതുപോലെ സ്ലോമോഷനിൽ എഡിറ്റ് ചെയ്യാനും സാധിക്കും. ഓട്ടോഫോക്കസ്, ഡ്യുവൽ എസ്ഡി കാർഡ് സ്ലോട്ടുകൾ, ദീർഘിച്ച ബാറ്ററി ആയുസ്സ്, സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ്-ഇടെർമിനൽ തുടങ്ങി നിരവധി സംവിധാനങ്ങൾ ഇതിൽ ലഭ്യമാണ്.
എല്ലാ ആൽഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകളിലും സോണി സെന്ററിലും ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും കാമറ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക