സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഷീ ടാക്സികള്‍ ആരംഭിക്കാൻ തുടക്കം . ഷീ ടാക്സികളുടെ പൂര്‍ണ നടത്തിപ്പ് ചുമതല സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ആയിരിക്കും . സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരളം കൊണ്ടുവന്ന മാതൃകാ പദ്ധതിയാണ് ഷീ ടാക്സി സര്‍വീസ്. യാത്രാ വേളയില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന വേളയിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ടാക്സി സര്‍വീസ് ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ ആണ് ഷീ ടാക്സി സംവിധാനം പ്രവർത്തിക്കുന്നത് .24 മണിക്കൂര്‍ സേവനമാണ് ഷീ ടാക്സികള്‍ നല്‍കിയിരുന്നത്. ഇനി അത് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. സ്ത്രീ സുരക്ഷയോടൊപ്പം തന്നെ സ്ത്രീകളുടെ സ്വയം പര്യാപ്തതയും പദ്ധതിയുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക