ഒരേ കാർഡ് ഉപയോഗിച്ച് മെട്രോയിലും ബസിലും യാത്ര ചെയ്യുന്നതിനായി “ഡൽഹി കോമണ്‍ മൊബിലിറ്റി കാർഡ്’ പദ്ധതി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. പുതിയ മൊബിലിറ്റി കാർഡ് ഉപയോഗിച്ച് മെട്രോയിലും തെരഞ്ഞെടുത്തിരിക്കുന്ന 250 ബസുകളിലുമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്.
പുതിയ പദ്ധതിയിലൂടെ ഡൽഹിയിൽ പൊതുഗതാഗത സംവിധാനത്തിനു വിപ്ലവകരമായ മാറ്റമാണ് സർക്കാർ പ്രതീഷിക്കുന്നത്. ഇന്ത്യയിൽ ആദ്യമാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ 200 ബസുകളിലും 50ക്ലസ്റ്റർ ബസുകളിലും മെട്രോയിലുമാണ് പുതിയ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക