തിരുവനന്തപുരം: എ കെ ജി യെ ബാല പീഡകനെന്ന എന്ന് ആക്ഷേപിച്ചു വി ടി ബൽറാം ഫേസ്ബുക്കിൽ കമന്റ് ഇട്ടിരുന്നു. അത് വിവാദമായ സാഹചര്യത്തിലാണ് വി ടി ബൽറാമിന് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഭാഗ്യലക്ഷ്മി രംഗത്ത് വന്നത്.
എല്ലാ ഒളിവ് ജീവിതവും പെണ്ണ് കേസ് അല്ല. ഒരു ചരിത്ര നായകനെ കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്. ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം ,മാനസിക നിലവാരം ഒക്കെ അടങ്ങിയതാണ് എന്ന് തുടങ്ങുന്നതായിരിന്നു ഫേസ്ബുക് പോസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ. വി ടി ബൽറാം അസുഖം എന്താണ് എന്ന് കണ്ടെത്തണം ചരിത്ര നായകനെ ചെളി വാരിയെറിയല്ലല വിപ്ലവം എന്ന് പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക