കലോത്സവ നഗരിയില്‍ കാഴ്ചയുടെ വസന്തമായി ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന്. തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയിട്ടുള്ള ചിത്രപ്രദര്‍ശന പവലിയന് കലോത്സവദിനങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
പുലരി സംസ്ഥാന ചിത്രരചനാ ക്യാമ്പിലെ തെരഞ്ഞെടുത്ത ചിത്രങ്ങളും ആറങ്ങോട്ടുകര ചിതകലാ ക്യാമ്പിലെ മുഴുവന്‍ ചിത്രങ്ങളും അടക്കം 26 ചിത്രങ്ങളാണ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വര്‍ണ്ണകാഴ്ചയൊരുക്കി ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയും കലോത്സവനഗരിയിലുണ്ട്.
സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള ലളിതകലാ അക്കാദമിയുടെ പവലിയന് സുമേഷ് കെ.എസ്., ശരത്ത് പി., അബ്ദുള്‍ സലീം, രജീഷ് കെ., വിജയകുമാര്‍ പി.വി., വേണുഗോപാല്‍ ടി.ജി., മിഥുന് മോഹന്‍, അജയകുമാര്‍ പി.എസ്., പ്രശാന്ത് ഗിരീഷ് വി., ജയന് കെ.ടി., വിജയകുമാര്‍ കെ.എ., ഗിരീശന്, ദാമോദരന്‍ നമ്പിടി, ഗോപു പട്ടിത്തറ, ഗണേഷ് വി.വി., രാമചന്ദ്രന് കെ.പി., ദിനേശ്കുമാര്‍ ഇ.സി., ഷാനിദ കെ.പി, കാര്ത്തികേയന് കെ.എസ്, അനീഷ് ചാലിശ്ശേരി, മാര്ട്ടിന് ഒ.സി., അജയന് കാരാടി, ജയേഷ് പി. മനോജ് മത്തശ്ശേരില്‍, രജീഷ് സരോവര എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക