ആലുവ: എറണാകുളത്ത് വീണ്ടും വൻ കവർച്ച. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മുൻപ് എറണാകുളത്തിന്റെ സമീപ പ്രദേശങ്ങളിൽ കവർച്ച നടത്തിയവരെ അറസ്റ് ചെയ്തിരുന്നു. ഇപ്പോൾ കവർച്ച എറണാകുളത്തിന്റെ മിക്ക ഭാഗത്തും വ്യാപമാക്കിയിരിക്കുകയാണ്. 100 പവനും 1 ലക്ഷം രൂപയാണ് കവർന്നത്.
ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേ പറമ്പിൽ അബ്ദുള്ളയുടെ വീട്ടിൽനിന്നാണ് മോഷണം പോയിരിക്കുന്നത്. വിവാഹ ആവശ്യത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയിരിക്കുന്നത്. വീട് കുത്തിത്തുറക്കാൻ ശ്രമിച്ച ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മോഷണ സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ആലുവ എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക