ശ്രീജിത്തിന് മാത്രം പിന്തുണ നൽകിയാൽ മതിയോ..?? 1650 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു 82 വയസ്സായ സരസമ്മയുടെ സമരം തുടങ്ങിയിട്ട്, ആരോരും അറിയാതെ ഇതുപോലെ എത്ര പാവങ്ങളാണ് കണ്ണീരിൽ നനഞ്ഞു നീതിക്കായി കാത്തിരിക്കുന്നത്. “പാമ്പുകൾക്ക് മാളമുണ്ട്.. പറവകൾക്ക് ആകാശമുണ്ട്.. മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിൽ ഇടമില്ല..” അന്ന് വയലാർ എഴുതിയ വരികൾ എത്ര അര്‍ത്ഥവത്തായതാണ് ഇന്നിപ്പോ തോന്നുന്നു, ഒരു പക്ഷേ ശ്രീജിത്തിന്റെ വിഷയത്തോളം അല്ലേൽ ശ്രീജിത്തിന്റെ വിഷയത്തേക്കാൾ ചർച്ച ചെയ്യേണ്ടിരിക്കുന്ന ഒന്ന്.
2 വർഷം മുമ്പ് പോകാനൊരിടമില്ലെന്ന് പറഞ്ഞ് ഇടുക്കി കളക്ടറേറ്റിന് മുമ്പിലുള്ള സമരപ്പന്തലിലിരുന്ന് കൈക്കൂപ്പി പൊട്ടിക്കരയുന്ന ഈ അമ്മയുടെ ചിത്രം നമ്മൾ കണ്ടതാണ്. അന്ന് നിമിഷങ്ങള്‍ കൊണ്ട് ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പക്ഷേ ശ്രീജിത്തിന്റെ വിഷയം പോലെ ആരും തെരുവിൽ ഇറങ്ങിയില്ല. അത്ര പ്രാധാന്യം കൊടുത്തില്ല. ഒരുപക്ഷേ അന്ന് ഇതുപോലെ ജനം തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ ? ഈ പാവം അമ്മയ്ക്കും നീതികിട്ടുമായിരുന്നില്ലേ…
സരസമ്മ ഒറ്റക്കല്ല, 162 കുടുംബങ്ങളാണ് കളക്ടറേറ്റിന് മുന്നില്‍ ഈ അമ്മക്കൊപ്പം സമരം ചെയ്യുന്നതെന്നാണ് അറിഞ്ഞത്. എന്നിട്ടും സർക്കാർ ഇവർക്ക് വേണ്ട ഭൂമി ഇതുവരെയും അനുവദിച്ചിട്ടില്ല. സരസമ്മക്കൊപ്പമുണ്ടാരുന്ന പലരും മരണത്തിന് കീഴടങ്ങി, അവർ സമരം തുടരുകയാണ് കഴിഞ്ഞ 5 കൊല്ലമായി, എത്ര നാൾ തുടരുമെന്നും അറിയില്ല.
ഇതുപോലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി ഒരു വർഷമായി സമരം ചെയ്യുന്ന വേറെയും അമ്മമാർ. ചിന്തിച്ചുപോകുന്നു, നമ്മൾ എന്തിനാണ് വോട്ട് ചെയ്യുന്നതെന്ന് ? ആർക്കാണ് ഇവിടെ നീതി ലഭിക്കുക? ആർക്കൊപ്പമാണ് ഭരിക്കുന്ന സർക്കാർ ??
പ്രതികരിക്കാൻ ഇവിടെ എഴുതുക