ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലൂടെ 25വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര് റഹ്മാന് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. എ ആര് റഹ്മാന് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. റഹ്മാൻ സംഗീതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ജേണി എന്ന സംഗീതമേളയോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
റഹ്മാന്റെ തിരിച്ചുവരവ് ഏറെ കാലമായി മലയാള സിനിമ കാത്തിരിക്കുന്നുണ്ട് . എന്നാൽ ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും എ ആര് റഹ്മാന് തന്റെ മടങ്ങിവരവ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ ആര് റഹ്മാന് എന്ന സംഗീത വിസ്മയത്തെ ലോകം പരിചയപ്പെടുന്നത്. എന്നാല്‍ ഓസ്കര് വരെ കീഴടക്കി മുന്നേറിയ 25 വര്‍ഷത്ത സംഗീതയാത്രക്കിടെ റഹ്മാന് ഒരിക്കല്‍ പോലും മലയാളിലേക്ക് മടങ്ങിവന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് എ ആര് റഹ്മാന് തന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചത്. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും എ ആർ റഹ്മാൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക