ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ ഓഫര്‍ വീണ്ടും ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്.
മൊബൈല്‍ ഫോണിന്റെ കടന്നുവരവോടെ ലാന്റ് ഫോണുകള്‍ തഴയപ്പെട്ട അവസ്ഥയിലായിരുന്നു ഈ സ്ഥിതിക്ക് മാറ്റംകൊണ്ടുവരാനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക