നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ ചിത്രത്തിലെ വില്ലനാരെന്നുള്ള വാര്‍ത്തയും എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിനെയാണ് പൃഥി ലൂസിഫറിന്റെ വില്ലനായി പരിഗണിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാർത്ത.
എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് സൂചന.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക