ബംഗളുരു: ആണ്‍കുട്ടി ജനിക്കാത്തതിൽ മനംനൊന്ത് കര്‍ണാകടയില്‍ യുവതി മൂന്ന് പെണ്മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.നാടിനെ നടുക്കിയ സംഭവം കർണാടകയിലെ ഒരു ഉൾഗ്രാമത്തിലാണ്. മൂന്ന് പെൺകുട്ടികളെയും കൂട്ടി അടുത്തുള്ള വയലിൽ പോകുന്നു പറഞ്ഞു പോയാണ് കിണറ്റിൽ ചാടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസടുത്തു. എന്നാല്‍ യുവതിയുടെ വീട്ടുകാരോ ഭര്‍ത്താവോ ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ യുവതിയെ ഇതുവരെ ചീത്ത പറയുകയോ മാനസിക പീഡനത്തിന് വിധേയയാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മാസങ്ങൾക്കു മുന്നേ യുവതി മൂന്നാമത് ഒരു കുട്ടിക്ക് കൂടി ജന്മം നൽകിയിരുന്നു പക്ഷെ അത് ഒരു പെൺകുട്ടി ആയിരിന്നു. ആൺ കുഞ്ഞു ജനിക്കാത്തതിൽ യുവതി കടുത്ത മനോവിഷമത്തിലായിരിന്നു അതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക