ന്യൂഡല്‍ഹി: ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്ക്കനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി നോക്കി നില്‍ക്കെ ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. ഈ സമയത്ത് മറ്റ് ബസ് യാത്രക്കാര്‍ ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല ഈ സംഭവം അവഗണിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ഥിനി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചു ദിവസം മുന്പെയാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക