ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം റിലീസിന് ഒരുങ്ങുന്നു. അടുത്ത മാസം ഒൻപതിന് സിനിമ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിലെ ഗാനങ്ങൾ വൈറലായിരുന്നു. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്ററും, ചിത്രം പുറത്തിറങ്ങുന്നതിലുള്ള അതിയായ സന്തോഷവും ടെൻഷനും കാളിദാസ് ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ അറിയിക്കുകയായിരുന്നു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെൻഷൻFeeling ecstatic and edgy..all at the same time !
Posted by Kalidas Jayaram on Friday, February 23, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക